ആലുവ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഗ്രേസിയെ ആദരിക്കുന്നതിനായി പുരോഗമന കലാസാഹിത്യ സംഘം ആലുവ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ബി.ജെ.പി അംഗങ്ങളായ ജനപ്രതിനിധികളും പങ്കെടുത്തത് സി.പി.എമ്മിനകത്ത് ചൂടേറിയ ചർച്ചയായി. ശനിയാഴ്ച്ച വൈകിട്ട് കഥാകാരിയുടെ കിഴക്കേ കടുങ്ങല്ലൂരിലെ വസതിയിലായിരുന്നു സ്വീകരണം. ബി.ജെ.പി പ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. രാമചന്ദ്രൻ, വാർഡ് മെമ്പർ ആർ. മീര എന്നിവരാണ് ആദരവ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരെയും ക്ഷണിച്ചിരുന്നില്ലെന്ന് പുകസ പ്രവർത്തകർ പറയുന്നു. എന്നാൽ അവാർഡ് ജേതാവുമായി ബന്ധപ്പെട്ടവർ ക്ഷണിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ബ്ളോക്ക് പഞ്ചായത്തംഗം കെ.ആർ. രാമചന്ദ്രൻ പറഞ്ഞു.