കുറുപ്പംപടി: ഓടയ്ക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

പരിശുദ്ധ ബാവാ തിരുമേനിയുടെ ലാളിത്യവും ദീനാനുകമ്പയും പ്രാർത്ഥനാ ജീവിതവും എല്ലാവർക്കും എക്കാലവും മാതൃകയാണെന്ന് ഫാ.കെ.കെ.മർക്കോസ് പറഞ്ഞു. കൊവിഡ് നിയമങ്ങൾ പാലിച്ച് കോതമംഗലം സാന്ത്വനം പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ജോർജ് പട്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.

എം.ജെ.ഒ.സി.എസ്.എം സെക്രട്ടറി ബിനിൽ പി. വത്സലൻ, ഡോ.വിൽ‌സൺ വർഗീസ്, എം.കെ.മത്തായിക്കുഞ്ഞ്, മാത്യു ജോൺ എന്നിവർ സംസാരിച്ചു.