കൊച്ചി: ആത്മഹത്യ ചെയ്ത അനന്യയുടെ ജീവിതം ആധാരമാക്കി ട്രാൻസ്ജെൻഡർമാരുടെ പോരാട്ടങ്ങളുടെ കഥ സിനിമയാകുന്നു. പ്രദീപ് ചൊക്ളിയാണ് സിനിമയുടെ സംവിധായകൻ.

അസ്തിത്വപൂർണതയ്ക്കായി ശസ്ത്രക്രിയയ്ക്കുൾപ്പെടെ വിധേയായി പോരാടിയ അനന്യയായി ട്രാൻസ്ജെൻഡർ തന്നെ അഭിനയിക്കുമെന്ന് സംവിധായകൻ പറഞ്ഞു. പ്രമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കും. പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു. പാർശ്വവത്കരിക്കപ്പെട്ട് അസ്തിത്വവ്യഥ അനുഭവിക്കുന്നവരുടെ ജീവിതവും പോരാട്ടവുമാണ് ചിത്രീകരിക്കുക. പ്രദക്ഷിണം, ഇംഗ്ളീഷ് മീഡിയം, പേടിത്തൊണ്ടൻ തുടങ്ങിയ മുൻ സിനിമകൾ പോലെ സാമൂഹ്യവിഷയമാണ് പുതിയ സിനിമയിലും സ്വീകരിക്കുന്നത്.