ഉടയംപേരൂർ: കയർ റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച സയൻസ് മാജിക്​ ഓൺലൈൻ പ്രോഗ്രാമിന് മികച്ച പ്രതികരണം. കൊച്ചിൻ കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ വി.ജെ. ആന്റണി നയിച്ച ക്ലാസ്സ്​ സൈക്കോളജി, ശാസ്ത്രം, മെന്റൽ ഹെൽത്ത്​, വ്യായാമം, വേസ്റ്റ് റീസൈക്ലിംഗ്, മാജിക്​ എന്നീ വിഷയങ്ങളിലൂടെ സഞ്ചരിച്ചു. സി​.ആർ.ഡി.എ പ്രസിഡന്റ്​ പ്രസാദ് സി.എസ്, സെക്രട്ടറി രഞ്ജിത്ത് കെ.ഡി, ജോ. സെക്രട്ടറി സുജിത്, സോമത ടീച്ചർ എന്നിവർ സംസാരിച്ചു. നന്ദ സുമേഷ് സ്വാഗതവും ആര്യ അനിൽകുമാർ നന്ദിയും പറഞ്ഞു.