വൈപ്പിൻ: കൊവിഡ് മഹാമാരിക്കിടയിലും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സി.പി.എം വളപ്പ് ബീച്ച് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സമ്മേളന ഉദ്ഘാടനവും ഉപഹാരവിതരണവും നിർവഹിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കെ.ആർ. ഫെലിക്‌സ്, റിൻസിയ റിയാസ്, എൻ.പി. ആഷ്‌ന എന്നിവരെയും ഉന്നതവിജയം നേടിയ സെനോരിറ്റ സോജൻ, ശിൽപ ഷൈജൻ, റസിയ എന്നിവരെയുമാണ് അനുമോദിച്ചത്. അഡ്വ. സുനിൽ ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.പി. പ്രിനിൽ, കെ.എസ്. രാധാകൃഷ്ണൻ, വി.കെ. ലാലൻ, വിമൽമിത്ര, വിഷ്ണു എന്നിവർ പ്രസംഗിച്ചു.