seema-kannan
ബിരിയാണി ചലഞ്ചിലൂടെ കോൺഗ്രസ് കമ്മിറ്റിയും പ്രിയദർശിനി സാംസ്ക്കാരിക കേന്ദ്രവും സമാഹരിച്ച തുക നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ കെ നിഷാദ് കൈമാറുന്നു

കളമശേരി : നഗരസഭയിലെ 28-ാംവാർഡിൽ കോൺഗ്രസ് കമ്മിറ്റിയുടെയും പ്രിയദർശനി സാംസ്കാരിക കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക വാർഡിലെ നിർദ്ധനരായ 13വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നതിനായി നഗരസഭാദ്ധ്യക്ഷ സീമ കണ്ണന് നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ .കെ .നിഷാദ് കൈമാറി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ.എം എ വഹാബ് സന്നിഹിതനായിരുന്നു.