കൊച്ചി : തസ്തിക നിർണയം നടത്തി അദ്ധ്യാപക ഒഴിവുകൾ നികത്തുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന ഉപകരണങ്ങൾ സർക്കാർ നൽകുക, പ്രൈമറി പ്രധാനാദ്ധ്യാപക തസ്തികകളിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് ആർ.ഡി.ഡി ഓഫീസിനു മുമ്പിൽ ധർണ നടത്തും. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമനിക്ക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യും.