തൃപ്പൂണിത്തുറ: ഏരൂർ പറമ്പാത്ത് വടക്കൻ ചൊവ്വ ദേവി ക്ഷേത്രത്തിലെയും പോട്ടയിൽ ക്ഷേത്രത്തിലെയും നിലവിളക്കുകളും പണവും മോഷ്ടിച്ച മൂന്നംഗ സംഘത്തെ ഹിൽ പാലസ് പൊലീസ് ഇൻസ്പെക്ടർ കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. എരൂർ മുറക്കാട്ട് വീട്ടിൽ അഭിജിത്തും (19), പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്. എസ്.ഐമാരായ അനില കെ, ഏലിയാസ് ജോർജ്, എ.എസ്.ഐമാരായ സജീഷ്, സന്തോഷ്, സി.പി.ഒ
സിജോ കെ.ടി, അനീഷ് ഐ.എസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.