കളമശേരി: റോക്ക്‌വെൽ റോഡ് കാവുങ്കൽകാവ് ദുർഗാ ഭഗവതി ക്ഷേത്രത്തിലെ നാഗത്തറയിലെ ഭണ്ഡാരം തകർത്ത് കവർച്ച നടത്തി. ക്ഷേത്രത്തിൽ ആറ് ഭണ്ഡാരങ്ങളുള്ളതിൽ അഞ്ചെണ്ണവും മുറിക്കകത്ത് വച്ച് പൂട്ടിയിരുന്നു. പുറത്തുവച്ച ഭണ്ഡാരമാണ് പൊളിച്ചത്. ക്ഷേത്രപരിസരത്തു നിന്നെടുത്ത കമ്പി ഉപയോഗിച്ചാണ് ഭണ്ഡാരം തകർത്തത്. സി.സി.ടി.വി കാമറയിൽ കള്ളന്റെ ചിത്രം പതിഞ്ഞിട്ടുണ്ട് . കളമശേരി പൊലീസ് അന്വേഷണം തുടങ്ങി.