പിറവം: പിറവം നഗരസഭ അഞ്ചാം ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഞ്ജു മനുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അഞ്ച്സെന്റ് അങ്കണവാടിക്ക് സമീപം ഓണംതുരുത്തേൽ ബഷീറിന്റെ ഭവനത്തിൽ നടന്നു. മുൻ എം.എൽ.എ എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ് അദ്ധ്യക്ഷയായി.
സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ. ഗോപി, ജനതാദൾ. എസ്. ജില്ലാ പ്രസിഡന്റ് സാബു ജോർജ്, കേരള കോൺഗ്രസ്. എം. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് ചമ്പമല, എൻ.സി.പി ജില്ലാ സെക്രട്ടറി രാജു തെക്കൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ. നാരായണൻ നമ്പൂതിരി, നഗരസഭാ വൈസ് ചെയർമാൻ കെ.പി.സലിം, സി. കെ. പ്രകാശ്, സോജൻ ജോർജ്, കെ. സി തങ്കച്ചൻ,
കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് സാജു ചേന്നാട്ട്, സ്ഥാനാർത്ഥി അഞ്ജു മനു തുടങ്ങിയവർ സംസാരിച്ചു.