lights
ആത്മഹത്യ സന്ദേശവുമായി സ്റ്റേജ് കെട്ടി ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾ

മൂവാറ്റുപുഴ: ഞങ്ങൾ ജീവിക്കണോ .. മരിക്കണോ എന്ന ചോദ്യവുമായി ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കുടുംബങ്ങൾ രംഗത്ത്. സർക്കാരിന്റെ സഹതാപ ആനുകൂല്യങ്ങൾക്ക് മാത്രമായി കൈ നീട്ടാതെ ജനിച്ച നാട്ടിൽ തൊഴിൽ ചെയ്ത് ജീവിക്കുവാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്ത് 3600 കുടുംബങ്ങളാണ് ഇൗ മേഖല മൂലം നേരിട്ട് ജീവിക്കുന്നത്. അനുബന്ധമായി നിരവധി കുടുംബങ്ങൾ വേറേയും .കഴിഞ്ഞ ഒന്നര വർഷത്തോളമായി ഉത്സവ ആഘോഷങ്ങളും പൊതുപരിപാടികളും കൊവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ നിർത്തി വച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ ഈ മേഖലയിൽ സംസ്ഥാനത്ത് അഞ്ചു പേരാണ് കടക്കെണിമൂലം ആത്മഹത്യ ചെയ്തത് . ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാൻ സാധിക്കാതെ കേടുപാടുകൾ സംഭവിക്കുന്നതുമൂലം ഭീമമായ നഷ്ടമാണ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾക്കുണ്ടാകുന്നത്. ബാങ്കുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വായ്പ എടുത്ത് തൊഴിലിനുവേണ്ടി ഉപരണങ്ങൾ വാങ്ങിക്കുട്ടിയവർ, വായ്പകൾ അടക്കുവാൻ കഴിയാതെ ജപ്തിയുടെ വക്കിലാണ്. ഇതാണ് ആത്മഹത്യവർദ്ധിക്കുവാൻ കാരണം.

പ്രതിഷേധ സമരം

ഞങ്ങൾ ജീവിക്കണോ .. മരിക്കണോ എന്ന ചോദ്യവുമായി തിങ്കളാഴ്ച്ച ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾ മേനകാ ജംഗ്ഷനിൽ സ്റ്റേജിൽ കെട്ടി പ്രതിഷേധിച്ചു.സംസ്ഥാന ഒാർഗനൈസർ സംഘടനയുടെ ഒാർഗനൈസർ തമ്പി നാഷണൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ലൈറ്റ് ആൻഡ് സൗണ്ടുകാരെ രക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടി കൈകൊള്ളണം. ഓരോ മേഖലയിലുള്ള ലൈറ്റ് ആൻഡ് സൗണ്ടകാർക്ക് സഹകരബാങ്കുകളിൽ നിന്ന് പലിശരഹിത വായ്പ അനുവദിക്കുവാനും വാഹനങ്ങളുടെ ടാക്സ് ഒഴിവാക്കിതരുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

ബിജു ,രാഗം സൗണ്ട് ഉടമ,മൂവാറ്റുപുഴ