കുറുപ്പംപടി: ഡി.വൈ.എഫ്.ഐ കുരുപ്പപാറ യൂണിറ്റ് പഠനോപകരണ വിതരണം നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രിൻസി കുരിയാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വിഷ്ണു .ടി. ജി അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ആദരിച്ചു. വാർസ് മെമ്പർ സ്മിതഅനിൽകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി എസ്.മോഹനൻ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി നിഖിൽ, പ്രസിഡന്റ് അജീഷ് ,മേഖല പ്രസിഡന്റ് അജേഷ്, രാജേഷ്, ലോക്കൽ കമ്മിറ്റി മെമ്പർ ടി.എ.അനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറി പി.എൻ .രാജൻ, മനു. സി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.