പിറവം: സംസ്ഥാനത്തെ വനഭൂമികളിലെ 1000 കോടി രൂപയുടെ മരം കൊള്ളക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകൾ ഉപരോധിച്ചു. ആമ്പല്ലൂർ വില്ലേജ് ഓഫീസിനു മുമ്പിൽ നടന്ന സമരം കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തംഗവുമായ എം. ആശിഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ആമ്പല്ലൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.എസ്. പ്രദീപ്, എം.ബി.ശാന്തകുമാർ , ഇ.പി.രഘുനാഥ്, കെ. കെ. വിജയൻ , തുഷാർ അരയങ്കാവ്, സി. കെ. കലേഷ് എന്നിവർ നേതൃത്വം നൽകി.