bjp
ഏലൂർ വില്ലേജ് ഓഫീസിന് മുന്നിൽ ബി.ജെ.പി.മുനിസിപ്പൽ കമ്മിറ്റി നടത്തി പ്രതിഷേധധർണ ജില്ലാ സമിതി അംഗവും കൗൺസിലറുമായ ചന്ദ്രികാ രാജൻ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏലൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. വാക്സിനേഷൻ അപാകതകൾ പരിഹരിക്കുക, സഹകരണബാങ്ക് കൊള്ള, വനംകൊള്ള തുടങ്ങിയ കോടികളുടെ അഴിമതികൾ കേന്ദ്രഏജൻസികൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം ജില്ലാ സമിതി അംഗവും കൗൺസിലറുമായ ചന്ദ്രികാ രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കൃഷ്ണപ്രസാദ്, സാജു തോമസ് വടശേരി, കെ.എൻ. അനിൽകുമാർ, പി.ബി. ഗോപിനാഥ്, എസ്. ഷാജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.ടി. ഷാജി, വൈസ് പ്രസിഡന്റ് സി.ബി. വസന്തൻ, വി.എൻ. വാസുദേവൻ, ഐ. ആർ. രാജേഷ്, എ.എസ്. ദിപിൽകുമാർ, കെ. നിധീഷ്, രാമദാസ്, പ്രസാദ്, വൽസൻ, ഷാജി, എന്നിവർ നേതൃത്വം നൽകി.