bjp
വനം കൊള്ളക്കെതിരെ ബി.ജെ.പി പ്രവർത്തകർ നടത്തിയ കടുങ്ങല്ലൂർ വില്ലേജ് ഓഫീസ് ഉപരോധം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.ആർ. ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സർക്കാർ ഒത്താശയോടെ നടന്ന വനം കൊള്ളക്കെതിരെ ബി.ജെ.പി പ്രവർത്തകർ വില്ലേജ് ഓഫീസുകൾ ഉപരോധിച്ചു. കടുങ്ങല്ലൂർ വില്ലേജ് ഓഫീസ് ഉപരോധം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി.ആർ. ബാബു ഉദ്ഘാടനം ചെയ്തു. പി.എം. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.എസ്. മുരളീധരൻ, വി.പി. രാജീവ്, ബേബി സരോജം, ആർ. മീര, ഹവീഷ് പരമേശ്വരൻ എന്നിവർ സംസാരിച്ചു. കീഴ്മാട് വില്ലേജ് ഓഫീസ് ഉപരോധത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി. ലാൽജി, ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ കെ.ആർ. രെജി, പി.കെ ബിജു, ഹരിലാൽ, എം.സി. അയ്യപ്പൻകുട്ടി, സുരേഷ് എന്നിവർ സംസാരിച്ചു.

എടത്തല പഞ്ചായത്ത് കമ്മിറ്റി ചൂണ്ടി വില്ലേജ് ഓഫീസ് ഉപരോധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.യു. ഗോപുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈശാഖ് രവീന്ദ്രൻ, ശ്രീക്കുട്ടൻ മുതിരകാട്ടുമുകൾ, അനൂപ് ചുണങ്ങംവേലി എന്നിവർ നേതൃത്വം നൽകി. ആലുവ ടൗൺ വില്ലേജ് ഓഫീസിന് മുമ്പിൽ നടന്ന സമരം ജില്ലാ ട്രഷറർ ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, വൈസ് പ്രസിഡന്റ് പ്രീത രവി, ജോയി വർഗീസ്, പി. കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി. ചെങ്ങമനാട് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ലതാ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ടി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സേതുരാജ് ദേശം, ടി.ഡി. ദിബീഷ്, ജയൻ വെള്ളായിക്കുടം, ആർ. ശ്യാമപ്രസാദ്, ഒ.സി. ഉണ്ണി, സുനിൽ ഓമനക്കുട്ടൻ, പി.ആർ. പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി.