anwar-sadath-mla
അൻവർ സാദത്ത് എം.എൽ.എയെ കുട്ടമശ്ശേരി അമ്പലപ്പറമ്പ് ഐശ്വര്യ റെസിഡൻസ് അസോസിയേഷനു വേണ്ടി കോഓർഡിനേറ്റർ കെ.എം. അബൂബക്കർ ആദരിക്കുന്നു.

ആലുവ: കുട്ടമശേരി - അമ്പലപ്പറമ്പ് ഐശ്വര്യ റെസിഡന്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി പരീക്ഷാ വിജയികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റിയാസ് കുട്ടമശേരി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷനുവേണ്ടി വി.കെ. രവീന്ദ്രൻ എം.എൽ.എയെ പൊന്നാടയണിയിച്ചു. കോഓർഡിനേറ്റർ കെ.എം. അബൂബക്കർ ഉപഹാരം നൽകി​.
കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ഷീജ പുളിക്കൽ, ടി.ആർ.രജീഷ്, എം. മീതിയൻ പിള്ള, വി.സി. ജോസഫ്, സി.കെ. മണി, അബുലൈസ് എന്നിവർ സംസാരിച്ചു.