ksktu
കളമശേരി ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ കെ.എസ്.കെ.ടി.യു.നടത്തിയ ധർണ്ണ ജില്ലാ ട്രഷറർ വി.എം.ശശി ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: തൊഴിലുറപ്പിലെ ജാതിവിവേചനത്തിൽ പ്രതിഷേധിച്ച് കളമശേരി ടെലഫോൺ എക്സ്ചേഞ്ചിന് മുന്നി​ൽ കെ.എസ്.കെ.ടി.യു പ്രതിഷേധധർണ നടത്തി. ജില്ലാ ട്രഷറർ വി.എം. ശശി ഉദ്ഘാടനം ചെയ്തു. പി.കെ.എസ്.ഏരിയ പ്രസിഡന്റ് എൻ. സുരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.കെ. ശശി, ജില്ലാ വൈസ് പ്രസിഡന്റ് കെ. ഇന്ദിര, കെ.ബി. ദാസൻ, സി.വി. ചന്ദ്രൻ എന്നിവർ സംസാരി​ച്ചു.