മൂവാറ്റുപുഴ: പോത്താനിക്കാട് ബാലിക പീഡനകേസ് പ്രതികളെ സംരക്ഷിക്കുന്ന മാത്യുകുഴൽനാടൻ എം.എൽ.എയുടെ തെറ്റായ സമീപനത്തിനെതിരെ ഇന്നലെ മുതൽ മൂവാറ്റുപുഴ നെഹ്റു പാർക്കിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള വിവിധവർഗ്ഗ ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.ഷൈല സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.പി നിഷ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ.പ്രഭാകരൻ, മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ഷാലി ജെയിൻ, ഏരിയാ ട്രഷറർ രാജി ദിലീപ്,സുജാത സതീശൻ, ലീല ബാബു, എന്നിവർ പ്രസംഗിച്ചു. എസ്.എഫ്.ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന സമരം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യും.