bdjs

കൊച്ചി: 'സ്ത്രീ സുരക്ഷയ്ക്കായി ഒന്നിക്കാം' എന്ന പേരിൽ ബി.ഡി.ജെ.എസ് സംഘടിപ്പിക്കുന്ന സമരം ഇന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കാക്കനാട് കളക്ടറേറ്റിനു മുന്നിൽ സമരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജംഗ്ഷനിൽ ജില്ലാ പ്രസിഡന്റ് എ. ബി ജയപ്രകാശ് , പറവൂർ നമ്പൂരിയച്ചൻ ആൽ ജംഗ്ഷനിലും കളമശേരി പ്രീമിയർ ജംഗ്ഷനിലും ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജ്, പിറവത്ത് ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് ചന്തേലി, കോതമംഗലത്തും മൂവാറ്റുപുഴയിലും ജില്ലാ സെക്രട്ടറി ഷൈൻ കെ കൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്യും.