pic
ആദിവാസി കുടുംബങ്ങളെ ധർമഗിരി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘം പരിശോധിക്കുന്നു

കോതമംഗലം: ഇടമലയാറിലെത്തിയ ആദിവാസി കുടുംബങ്ങൾക്ക് രണ്ടാം ഘട്ട സഹായവുമായി കോതമംഗലം ജനകീയ കൂട്ടായ്മയും ധർമഗിരി സിസ്റ്റേഴ്സും എത്തി. കോതമംഗലം ധർമഗിരി ഹോസ്പിറ്റൽ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താത്കാലികമായി കഴിയുന്ന 13 കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തി മരുന്നുകൾ വിതരണം ചെയ്തു. കൂടാതെ ഭഷ്യ വസ്തുക്കൾ, പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, പായ, തലയിണ, കൊവിഡ് പ്രതിരോധ സാമഗ്രികൾ, കുട്ടികൾക്ക് സ്പോർട്സ് ഉപകരണങ്ങൾ, പoനോപകരണങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പിന്റെയും മറ്റു സാധന സാമഗ്രികളുടെയും വിതരണോദ്ഘാടനം കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പാം ബഷീർ നിർവഹിച്ചു. അഡ്വ. രാജേഷ് രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജോർജ് എടപ്പാറ, ധർമഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ, ഡോക്ടർ സിസ്റ്റർ മനീഷ,ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് കൊറമ്പേൽ, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിൻസി മോഹൻ, എബിൻ അയ്യപ്പൻ, ഊര് മൂപ്പൻ തങ്കപ്പൻ എന്നിവർ സംസാരിച്ചു.