അങ്കമാലി: പൊതുഗതാഗത മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ പ്രതിഷേധിക്കുന്നു. ഇന്നു രാവിലെ അങ്കമാലിയിൽ നടക്കുന്ന പ്രതിഷേധസമരം നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ഭാരവാഹികളായ എ.പി. ജിബി, ബി.ഒ. ഡേവീസ്, ജോളി തോമസ് എന്നിവർ നേതൃത്വം നൽകും.