bjp
വനം കൊള്ളക്കെതിരെ നടന്ന പ്രതിഷേധ സമരം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി. എം. ബിജുഉദ്ഘാടനംചെയ്യുന്നു.

അങ്കമാലി: വനം കൊള്ളക്കെതിരെ ബി.ജെ.പി വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധധർണ നടത്തി. അങ്കമാലിയിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.എം. ബിജു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ്, ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ, ഗൗതം ചന്ദ്രൻ, എ.വി. രഘു, സന്ദീപ് ശങ്കർ എന്നിവർ പങ്കെടുത്തു. തുറവൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശനും മൂക്കന്നൂരിൽ എം.കെ. ജനകനും ഉദ്ഘാടനം ചെയ്തു.