bdjs
ബി.ഡി.ജെഎസ് തൃക്കാക്കര നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ജില്ലാ പ്രസിഡന്റ് എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം മണ്ഡലം പ്രസിസന്റ് കെ.കെ. പീതാംബരൻ, വൈസ് പ്രസിഡന്റ് അഡ്വ. ജെ. അശോകൻ, ജനറൽ സെക്രട്ടറി ബിജു എം.കെ, അഡ്വ. കിഷോർകുമാർ, ട്രഷറർ എം.എസ്. ദിലീപ്കുമാർ, പി.കെ. പീതാംബരൻ, ഗിരിലാൽ, കൃഷ്ണമൂർത്തി, വാസു തെങ്ങോട്, പി.കെ. രാജീവ്, കെ. പീതാംബരൻ എന്നിവർ പ്രസംഗിച്ചു.