അങ്കമാലി: എസ്.എസ്.എൽ.സിക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കോൺഗ്രസ്‌ നായത്തോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. റോജി എം.ജോൺ എം.എൽ.എ കുട്ടികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റും വിതരണംചെയ്തു. നഗരസഭ ചെയർമാൻ റെജി മാത്യു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷിയോപോൾ, ജിതഷിജോയ്, മേരി വർഗീസ്, പി.എൽ. ആന്റണി, ജോബിൻ ജോർജ്, ബിജു പൂപ്പത്ത്, സുനിൽ ഗോകുലം എന്നിവർ പ്രസംഗിച്ചു.