അങ്കമാലി: ലിറ്റിൽഫ്ലവർ ആശുപത്രിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ കൊവിഡ് വാക്സിനേഷൻ നടക്കും. കൊവിഷീൽഡ് വാക്സിനേഷന് 780 രൂപയാണ് നിരക്ക്. 18 വയസിന് മുകളിലുള്ളവർക്കും ഒന്നാം ഡോസെടുത്ത് 84 ദിവസം പിന്നിട്ടവർക്കുമാണ് വാക്സിനേഷൻ. രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന. കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടും ടൈം സ്ലോട്ട് ലഭിക്കാത്തവർ ഉച്ചകഴിഞ്ഞ് 2മുതൽ 4വരെ ഫോണിൽവിളിച്ച് ഉറപ്പാക്കിയതിനുശേഷം ആശുപത്രിയിലെത്തി ടോക്കണെടുത്ത് വാക്സിനെടുക്കാം. 0484 2675000.