അങ്കമാലി: ജലസുരക്ഷാ ദിനത്തോടനുബന്ധിച്ച് അങ്കമാലി ഫയർ ആൻഡ് റെസ്ക്യു ടീം വെള്ളപ്പൊക്ക അപകടസാദ്ധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിച്ച് പ്രദേശവാസികൾക്ക് നിർദ്ദേശങ്ങളും ബോധവത്കരണവും നൽകി. ഏഴാറ്റുമുഖം പ്രദേശത്താണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എം. അബ്ദുൾനസീർ, ബെന്നി അഗസ്റ്റിൻ, ഷൈൻ ജോസ്, സൈമൺ,ഡേവീസ്, ബൈജു , ഷൈനി എന്നിവർ നേതൃത്വം നൽകി.