കൂത്താട്ടുകുളം:ജാതി തിരിച്ച് സർവേ ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന നിലപാട് ഉപേക്ഷിക്കുക, തൊഴിൽദിനം വർദ്ധിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം പോസ്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തി. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി അംഗം വി.ആർ.ശാലിനി സമരം ഉദ്ഘാടനം ചെയ്തു. കെ. എസ്.കെ.ടി.യു ജില്ലാ എക്സിക്യുട്ടീവ് അംഗം സി.എൻ.പ്രഭകുമാർ, അനിൽ കരുണാകരൻ, കെ.രാജു സി.എം.വാസു, ബെന്നി മാത്യു,എം.എം. ഗോപി എന്നിവർ സംസാരിച്ചു.