അങ്കമാലി: എ.പി. കുര്യൻ പഠനകേന്ദ്രവും സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള പ്രഭാഷണപരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം ഇന്ന് നടക്കും. സ്വാതന്ത്ര്യം,സ്ത്രീ, വർത്തമാനം എന്ന വിഷയത്തിൽ വൈകിട്ട് 7 ന് ഓൺലൈനിൽ മുൻ എം.പി സി.എസ്. സുജാത പ്രഭാഷണം നടത്തും.