കുറുപ്പംപടി: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) രായമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെയും നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനയിലും പ്രതിഷേധിച്ച് കുറുപ്പംപടി പോസ്റ്റ് ഒാഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. രായമംഗലം പഞ്ചായത്ത് സെക്രട്ടറി അഡ്വ.എം.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ, സി.ആർ.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.