കൊച്ചി: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്ര സഹകരണനിയമം പിൻവലിക്കണമെന്ന് കെ.പി.സിസി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ പറഞ്ഞു. സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഒ. ദേവസി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കൺവീനർ കെ.പി. ബേബി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്‌ദുൾ മുത്തലിഫ്, മനോജ് മൂത്തേടൻ, മുഹമ്മദ് ഷിയാസ്, പി.വി. ജോസ്, ഇ.കെ. സേതു, ജോഷി പള്ളൻ, ഇഖ്ബാൽ വലിയവീട്ടിൽ, പി.പി.അവിരാച്ചൻ എന്നിവർ സംസാരിച്ചു.