മൂവാറ്റുപുഴ: പ്രതിരോധ മേഖലയിലെ ഓർഡിനൻസ് ഫാക്ടറികൾ സ്വകര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനു ഐക്ക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നേതൃത്തതിൽ സംസ്ഥാന വ്യപകമായി താലൂക്ക് കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചു. മുവാറ്റുപുഴ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രകടനം എഫ്.എസ് .ഇ.ടി.ഒ താലുക്ക് സെക്രട്ടറി എസ്. ഉദയൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ആനി ജോർജ് , സബ് ജില്ലാ സെക്രട്ടറി ബെന്നി തോമസ്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എം മുനീർ, യൂണിയൻ ഏര്യ സെക്രട്ടറി ടി.വി.വാസുദേവൻ, പ്രസിഡന്റ് കെ.കെ സുശീല തുടങ്ങിയവർ സംസാരിച്ചു.