കുറുപ്പംപടി: ചേലാമറ്റം ഉപനിഷത് പഠനകേന്ദ്രത്തിന്റെ ദശദിന ഗുരുപൂർണിമ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി എം.കെ.കുഞ്ഞോൽ മാസ്റ്ററെ ഭവനത്തിലെത്തി ഗുരുദക്ഷിണ നൽകി ആദരിച്ചു. കൺവീനർ എം.വി. സുനിൽകുമാർ, എൻ.എം. സുബ്രഹ്മണ്യൻ, ഇ.വി. നാരായണൻ എന്നിവർ നേതൃത്വം നൽകി. പെരുമ്പാവൂരിലെ വിവിധരംഗങ്ങളിലെ പ്രതിഭകളായി തിരഞ്ഞെടുത്ത മംഗളഭാരതി ആശ്രമം മഠാധിപതി സ്വാമിനി ജ്യോതിർമയി ഭാരതി, കലാമണ്ഡലം സുമതി, ചേലാമറ്റം രുക്മിണി, എം.കെ. വിശ്വനാഥൻ, ഇ.വി. നാരായണൻ എന്നിവർക്ക് ഗുരുപൂർണിമ പുരസ്കാരവും നൽകി.