മുളന്തുരുത്തി: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി ജാതിതിരിച്ച് തീരുമാനിക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, കൂലി 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകത്തൊഴിലാളി സംഘടനകളായ കെ.എസ്.കെ.ടി.യു, പി.കെ.എസ്, ബി.കെ.എം.യു എന്നിവയുടെ നേതൃത്വത്തിൽ ധർണ നടത്തി. പള്ളിത്താഴത്ത് നടന്ന ധർണ കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ.പി. പവിത്രൻ അദ്ധ്യക്ഷനായിരുന്നു. കെ.സി. കുഞ്ഞുമോൻ, എ.പി. സുഭാഷ്, കെ.എ. ജോഷി, എം.എൻ. ഷാജി തുടങ്ങിയവർ സംസാരിച്ചു.