മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ കൂലി 600 രൂപയാക്കുക, തൊഴിലുറപ്പ് തൊഴിലാളികളെ ജാതീയമായി തിരിച്ച് തൊഴിലില്ലാതാക്കുന്നത് അവസാനിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനം വർദ്ധിപ്പിക്കുക, ഡൽഹിയിലെ കർഷക സമരം ഒത്തുതീർപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷകതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്‌റ്റ് ഒാഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ജി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.മോഹനൻ , കെ.രാജൻ, സീന ബോസ്, എൻ.ജി.പ്രഭാവതി, കെ.കെ.ശശി, കെ.പി.അബ്ദുൾകരീം എന്നിവർ സംസാരിച്ചു.