പറവൂർ: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്കായി നാഷണൽ എക്സ് സർവിസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ അoബേദ്കർ പാർക്കിലുള്ള യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ. ശിവൻ, പൗലോസ് വടക്കുഞ്ചേരി, എ.സി. തങ്കപ്പൻ സി.ജി. സുരേഷ് കെ.എ. വേണു, കെ.എൽ. സുധാകരൻ, സി.വി. ദിവാകരൻ, വിജയൻ, കെ.എ. ശശി, ഒ.പി. ബാലൻ എന്നിവർ പങ്കെടുത്തു.