vd-satheesan
എടയപ്പുറം മന്ത്യേപ്പാറയിൽ ജനവാസമേറിയ പ്രദേശത്ത് പ്രവർത്തനം ആരംഭിച്ച കാർബൺ പേപ്പർ കമ്പനി നിർത്തലാക്കണമെന്നാവശ്യപ്പെട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കാർബൺ കമ്പനി വിരുദ്ധ ജനകീയ സമിതി നിവേദനം നൽകുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ എടയപ്പുറം മന്ത്യേപ്പാറയിൽ ജനവാസമേറിയ പ്രദേശത്ത് പ്രവർത്തനം ആരംഭിച്ച കാർബൺ പേപ്പർ കമ്പനി നിർത്തലാക്കണമെന്നാവശ്യപ്പെട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർക്ക് കാർബൺകമ്പനി വിരുദ്ധ ജനകീയസമിതി നിവേദനംനൽകി.

കമ്പനി 1997ൽ പ്രവർത്തനമാരംഭിച്ചതാണെങ്കിലും നാട്ടുകാരുടെ പരാതിയെത്തുടർന്ന് 1998 മുതൽ പഞ്ചായത്ത് ലൈസൻസ് പുതുക്കാത്തതിനാൽ പ്രവർത്തനരഹിതമായിരുന്നു. കമ്പനി പ്രവർത്തിച്ചിരുന്നപ്പോൾ സമീപത്തെ കിണറുകൾ മലിനമാവുകയും അതിരൂക്ഷമായ ദുർഗന്ധം ഉണ്ടാവുകയും ചെയ്തിരുന്നു.
അതേ മെഷീനറികൾ ഉപയോഗിച്ച് ഉടമയുടെ ഭാര്യയുടെ ഉടമസ്ഥതയിൽ മറ്റൊരു പേരിൽ സ്ഥിരം പ്രവർത്തിപ്പിക്കാനാണ് ശ്രമം. പഞ്ചായത്തിലും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ നിന്ന് ഇൻസ്റ്റലേഷൻ അനുമതി ലഭ്യമാക്കിയതിന്റെ മറവിലാണ് കമ്പനി അനധികൃതമായി പ്രവർത്തിക്കുന്നതെന്ന് ജനകീയ സമിതി പ്രസിഡന്റ് എം.എ.കെ. ഗഫൂർ, സെക്രട്ടറി എം.എം. അബ്ദുൾ അസീസ് എന്നിവർ ആരോപിച്ചു.