കിഴക്കമ്പലം: ബി.ജെ.പി കിഴക്കമ്പലം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കിഴക്കമ്പലം വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. മരം മുറി, വനം കൊള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മണ്ഡലം പ്രസിഡന്റ് കെ.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കിഴക്കമ്പലം പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ വി.ആർ. അജയൻ അദ്ധ്യക്ഷനായി. സി.പി. മനോജ്, കെ.ആർ. സുനിൽകുമാർ,എം.എം. രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.