apj

കൊച്ചി: ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ചരമദിനമായ ഇന്ന് വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കലാം സ്മൃതി സംഘടിപ്പിക്കും. വൈകിട്ട് 5.30 ന് ഓൺലൈനിൽ ചേരുന്ന അനുസ്മരണയോഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജി. മാധവൻനായർ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.ടി.ഇ ചെയർമാൻ പ്രൊഫ. അനിൽ സഹസ്രബുദ്ധെ മുഖ്യപ്രഭാഷണം നടത്തും. ഡോ. കലാമിന്റെ സന്ദേശങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അനുസ്മരണമെന്ന് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. ഇന്ദിര രാജൻ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 12 വിദ്യാർത്ഥികൾ വിഷയങ്ങൾ അവതരിപ്പിക്കും.