ആലുവ: റേഷൻവ്യാപാരി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ആലുവ താലൂക്ക് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.ഡി. റോയ് ഉദ്ഘാടനം ചെയ്തു. വി.ഒ. തോമസ് അദ്ധ്യക്ഷത.വഹിച്ചു. പി.കെ. ശിവൻ, സെബാസ്റ്റ്യൻ മാടൻ, കെ.പി. അരവിന്ദാക്ഷൻ, കെ.ബി. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.