okkal
ഫോട്ടോ അടിക്കുറിപ്പ്: ഒക്കൽ പഞ്ചായത്തിൽ ആരംഭിച്ച കുടുംബശ്രീ ഷോപ്പി മാർക്കറ്റിംഗ് ഔട്ട്ലറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിക്കുന്നു.

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ കുടുംബശ്രീ ഷോപ്പി മാർക്കറ്റിംഗ് ഔട്ട്ലെറ്റ് ആരംഭിച്ചു. കൂവപ്പടി ബ്ലോക്കിലെ ആദ്യ ഔട്ട്ലറ്റാണ് ജില്ലാ മിഷന്റെ മാർക്കറ്റിംഗ് ഫണ്ടുപയോഗിച്ച് പഞ്ചായത്തിൽ ആരംഭിച്ചത്. കുടുംബശ്രീ ഉത്പന്നങ്ങൾ, നാടൻ കാർഷിക ഉത്പന്നങ്ങളും പച്ചക്കറികളും മറ്റു ഉത്പന്നങ്ങളുമടങ്ങുന്നതാണ് ഔട്ട്ലെറ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ആദ്യവില്പന നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ടീച്ചർ, ബ്ലോക്ക് മെമ്പർ രാജേഷ്, സി.ജെ. ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സാബു മൂലൻ, മിനി സാജൻ, സോളി ബെന്നി, കെ.എം. ഷിയാസ്, സൈജൻ, മിഥുൻ, സനൽ, ഫൗസിയ സുലൈമാൻ അജിത ചന്ദ്രൻ, വിനീത സജീവ്, രാജേഷ്, സി.ഡി.എസ്. ചെയർപേഴ്സൺ റഷീല റഷീദ്, എം.ഇ. ബ്ലോക്ക് കോഓർഡിനേറ്റർ ശ്രുതി സനൂപ്, അയ്യപ്പദാസ്, അക്കൗണ്ടന്റ് ബീന സി.ഡി.എസ്. മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.