luxijoy
പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അങ്കമാലി സെൻ്റ് ഹോർമീസ് പള്ളിക്ക് മുൻപിലെ റോഡിലെകുഴികകൾ അടക്കുന്നു.

അങ്കമാലി: പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ടതോടെ അങ്കമാലി ടൗണിൽ സെന്റ്ഹോർമിസ് പള്ളിയുടെ (കിഴക്കെപള്ളി) മുൻവശത്തെ കുഴികൾ അധികൃതർ മിന്നൽവേഗത്തിൽ അടച്ചു. ഏറെ തിരക്കുള്ള കവലയിൽ വാട്ടർ അതോററ്റിയുടെ പൈപ്പുലൈൻ നന്നാക്കിയതിനെത്തുടർന്ന് വലിയകുഴികൾ രൂപപ്പെട്ടിരുന്നു. കുഴികൾ അടക്കണമെന്ന് പൊതുമരാമത്ത് അധികൃതരേയും വാട്ടർ അതോറിറ്റി അധികൃതരേയും കൗൺസിലർ ലക്സി ജോയ് അറിയിച്ചിട്ടും നടപടിയുണ്ടായില്ല. തുടർന്ന് മന്ത്രി മുഹമ്മദ് റിയാസിനെ മൊബൈൽ ആപ്പുവഴി പരാതി അറിയിച്ചു. മന്ത്രിയുടെ തത്സമയ ഇടപെടലിനെത്തുടർന്ന് അധികൃതർ കുഴികൾ അടച്ചു.