നെടുമ്പാശേരി: അതിജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി റോജി എം. ജോൺ എം.എൽ.എ നിർമ്മിച്ചുനൽകുന്ന ഇരുപതാമത്തെ വീടിന്റെ ശിലാസ്ഥാപനം പാറക്കടവ് കുറുമശേരിയിൽ നടന്നു. മാണേക്കാട് വേലായുധന്റെ ഭാര്യ കാർത്തുവിനാണ് വീട് നിർമ്മിക്കുന്നത്. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.ജെ. ജോമി, സഹകരണബാങ്ക് പ്രസിഡന്റുമാരായ സി.എം. സാബു, പി.വി. ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.പി. ജോയി, ജിഷ ശ്യാം, മണ്ഡലം പ്രസിഡന്റ് എം.പി.നാരായണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ്സി.എൻ. മോഹനൻ, എം.ബി. മനോഹരൻ, എ.പി. അശോകൻ, സി ജി ജിജി , എം.കെ. ദാസൻ, വി.പി. ശിവൻ, അജിത്കുമാർ, സുബിത് സൂര്യൻ എന്നിവർ പങ്കെടുത്തു.