karshaka-samaram-paravur-
തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പറവൂർ പോസ്റ്റാഫീസിനു മുന്നിൽ നടന്ന ധർണ ബി.കെ.എം.യു ജില്ലാ സെക്രട്ടറി പി.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളെ ജാതിയമായി തിരിച്ച് വേതനം വിതരണം ചെയ്യാനുള്ള കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക, വേതനം 600 രൂപയാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി.കെ.എം.യു, കെ.എസ്.കെ.ടി.യു, പി.കെ.എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പറവൂർ മെയിൻ പോസ്റ്റ് ഓഫീസിനുമുന്നിൽ ധർണ നടത്തി. ബി.കെ.എം.യു ജില്ലാ സെക്രട്ടറി പി.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു പറവൂർ ഏരിയാ സെക്രട്ടറി എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. എ.എ. പവിത്രൻ, ടി.എ. കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു.