മൂന്ന് പ്രതികൾ യു.പി. സ്വദേശികൾ
കോതമംഗലം: എ.ടി.എം കവർച്ച ഉൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴിയിൽ എസ്.ബി.ഐ യുടെ എ.ടി.എം കവർച്ച ചെയ്യുകയും പരിസരപ്രദേശങ്ങളിൽ മോഷണ പരമ്പര നടത്തുകയും ചെയ്ത ഉത്തർപ്രദേശ് സ്വദേശികളായ മുഹസിൻ (29), ഷഹജാദ് (20), നദീം (26), ഷംസാദ് (21) എന്നിവരെയും നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ രായമംഗലം പുല്ലുവഴി തോംമ്പ്രയിൽ വീട്ടിൽ അനിൽ മത്തായി (40) യെയുമാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, സബ് ഇൻസ്പെക്ടർമാരായ വിപിൻ.വി.എസ്, മാഹിൻ, സലിം, ഇ.പി.ജോയ്, ലിബു തോമസ്സ്, എ.എസ്.ഐ ബിനു വർഗീസ്, എസ്.സി.പി.ഒ മാരായ ശ്രീജിത്ത്, ജിതേഷ്, സുനിൽ മാത്യു, സി.പി.ഒ മാരായ അനൂപ്, ഷിയാസ്.എം.കെ എന്നിവരാന് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.