പെരുമ്പാവൂർ: രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം സംഘടിപ്പിച്ചു. പെരുമ്പാവൂർ സുഭാഷ് മൈതാനിയിലെ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ പ്രതിമയിലും യുദ്ധസ്മാരകത്തിലും പുഷ്പങ്ങൾ അർപ്പിച്ച് കോൺഗ്രസ് പെരുമ്പാവൂർ ബ്ളോക്ക് വൈസ് പ്രസിഡന്റ് എൻ. എ.റഹീം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്തഭടൻമാരെയും ആദരിച്ചു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സഫീർ മുഹമ്മദ്, ചീഫ് കോർഡിനേറ്റർ റിജു കുര്യൻ, രാജീവ് യൂത്ത് ഫൌണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം ഭാരവാഹികളായ വിജീഷ് വിദ്യാധരൻ, മുഹമ്മദ് അഫ്‌സൽ, ബിനു ചാക്കോ, അഫ്‌സൽ വട്ടക്കാട്ടുപടി, വിമേഷ് വിജയൻ, അരുൺ ചാക്കപ്പൻ, സന്തോഷ് പനിച്ചികുടി, ബേസിൽ സണ്ണി, പ്രിൻസ് മാത്യു, ജെലിൻ രാജൻ, പ്രവാസി കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് എൻ. എ.ഹസൻ, യൂത്ത് കോൺഗ്രസ് രായമംഗലം മണ്ഡലം പ്രസിഡന്റ് ചെറിയാൻ ജോർജ്, വിമുക്തഭടൻമാരായ അഡ്വ: ബി ടോണി, സുന്ദര അയ്യർ, പങ്കജാക്ഷൻ, മോഹനൻ നായർ, തോമസ്, മാത്യു വർഗീസ്, ജോർജ് തുടങ്ങിയവർ പങ്കെടുത്തു.