dance

കാലടി: കഴിഞ്ഞ പതിനാറു മാസമായി നടത്താൻ കഴിയാതിരുന്ന അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ രണ്ടാം ഘട്ടം ഓൺലൈനായി നടത്താൻ ഫെസ്റ്റിവൽ കമ്മിറ്റി യോഗം തീരുമാനിച്ചു. റിഹേർസൽ പുർത്തിയായി മൂന്നു മാസം പിന്നിട്ടിട്ടും ഒഫ് ലൈൻ പരിപാടികൾ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈനായി നടത്താൻ തീരുമാനിച്ചത്. കലാകാരികളായ പാർവതി. വി. എസ്. അനുശ്രീ,വി,ഐശ്വര്യ വി, നിരഞ്ജന മേനോൻ എന്നിവരെ ഫെസ്റ്റിവൽ കമ്മിറ്റി അനുമോദിച്ചു. കലാ പരിശീലനത്തോടൊപ്പം എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ പ്രതിഭകളെ അനുമോദിക്കും. ഫെസ്റ്റിവൽ ചെയർമാൻ കെ.ടി.സലിം അദ്ധ്യക്ഷത വഹിച്ചു.പ്രൊമോട്ടർ പ്രൊഫ.പി.വി. പീതാംബരൻ, ഭാരവാഹികളായ എ.ആർ.അനിൽകുമാർ, എം.കെ.ലെനിൻ,എൻ.ഗംഗകുമാർ,എൻ.വിജയകുമാർ, മിനി ഷാജി,ഗിരിജ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.