sajeev-kartha
ആലുവ താലൂക്കിലെ സഹകരണ സംഘങ്ങൾക്കുള്ള മെമ്പർ റിലീഫ് ഫണ്ടിൽ നിന്നുള്ള ധനസഹായ വിതരണവും, കെയർ ഹോം പ്രശസ്തി പത്രവിതരണവും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: താലൂക്കിലെ സഹകരണ സംഘങ്ങൾക്കുള്ള മെമ്പർ റിലീഫ് ഫണ്ടിൽനിന്നുള്ള ധനസഹായ വിതരണവും കെയർഹോം പ്രശസ്തിപത്ര വിതരണവും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ സജീവ്കർത്ത ഉദ്ഘാടനം ചെയ്തു. ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. അസി.രജിസ്ട്രാർ ആലുവ മനോജ് കെ. വിജയൻ, അസി. ഡയറക്ടർ ടി.പി. ഹരിദാസ്, പി.ജെ. അനിൽ, പി.എം. സഹീർ, ജോയിപോൾ തുടങ്ങിയവർ സംസാരിച്ചു. സഹകരണബാങ്കുകളിൽ അംഗമായിട്ടുള്ള മാരകരോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ചതാണ് മെമ്പർ റിലീഫ് ഫണ്ട്.