കളമശേരി: നൂതനമായ ആശയങ്ങളുടേയും അവയുടെ സൃഷ്ടാക്കളുടേയും സുരക്ഷാകവചമാണ് ബൗദ്ധിക സ്വത്തവകാശ നിയമമെന്ന്' കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ പറഞ്ഞു. കുസാറ്റ് അന്തർ സർവകലാശാലാ ബൗദ്ധിക സ്വത്തവകാശ കേന്ദ്രം നടത്തുന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഡയറക്ടർ ഡോ. എം. ഭാസി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ആർ. ആശ, ജോയിന്റ് കോ ഓർഡിനേറ്റർ ഡോ. ഐ.ജി. രതീഷ് എന്നിവർ സംസാരിച്ചു.