udf
സംയുക്ത അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഡൊമനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എസ്.എസ്.എൽ.സി, ഐ.സി.എസ്.ഇ പൊതുപരീക്ഷാഫലങ്ങൾ പുറത്തുവന്നിട്ടും പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാൻ സാധിക്കാത്തത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണെന്നും ഇടതു സർക്കാർ ഈ മേഖലയിൽവേണ്ട ഗൗരവം നൽകി പൊതുസമൂഹത്തിന് വാഗ്ദാനം നൽകിയ പൊതുവിദ്യാഭ്യാസ സംരക്ഷണം ഉറപ്പുവരുത്തണമെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ ആവശ്യപ്പെട്ടു. സംയുക്ത അദ്ധ്യാപക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.യു. സാദത്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ രഞ്ജിത്ത് മാത്യു, കെ.എസ്. സെയ്തുമുഹമ്മദ്, എമേഴ്സൺ ലൂയിസ്, അജിമോൻ പൗലോസ്, കെ.എ. ഉണ്ണി, ബിജു ആന്റണി, ഷൈനിബെന്നി, മുഹമ്മദ് ഹാഫിസ്, റിബിൻ കെ.എ, തോമസ് പീറ്റർ എന്നിവർ സംസാരിച്ചു.