കാലടി: ചൊവ്വര ജനരഞ്ജിനി വായനശാല വെബിനാർ നടത്തി. പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റഴിക്കുന്ന കേന്ദ്രഭരണകൂട നയത്തിനെതിരെ ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു ആന്റണി മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് കബീർ മേത്തർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ടി. പോളി, പ്രോഗ്രാം കോഓർഡിനേറ്റർ അഡ്വ. പ്രസൂൻ സണ്ണി എന്നിവർ സംസാരിച്ചു.